കല്ലൂപ്പാറ: ഓർത്തഡോക്‌സ് സിറിയൻ കൺവെൻഷൻ കോയിത്തോട്ട് മണൽപ്പുറത്ത് ആരംഭിച്ചു. ഇന്ന് മുതൽ 9 വരെ വൈകിട്ട് 6.30നുള്ള യോഗങ്ങളിൽ റവ. ഫാ.ജോൺ ടി. വർഗീസ്,റവ.ഫാ. സാമുവൽ ഏബ്രഹാം,റവ.സഖറിയ തോമസ്,റവ.ഫാ.എ.ടി.സഖറിയ,, റവ.ഫാ. മോഹൻ ജോസഫ്,റവ.ഫാ.ഡോ. റെജി മാത്യു, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത എന്നിവർ പ്രസംഗിക്കും.
ഇന്ന് 10ന് റവ.ഫാ. ജോൺ ചാക്കോയും 4ന് 10ന് റവ.ഫാ. ചെറിയാൻ ജേക്കബും മൂന്ന് നോമ്പ് ധ്യാനം നയിക്കും. 7ന് 10ന് ധ്യാനം, 8ന് 7ന് കുർബാന, 10ന് കുടുംബസംഗമത്തിൽ മർത്തമറിയം സമാജം ജനറൽ സെക്രട്ടറി പ്രൊഫ. മേരി മാത്യു സന്ദേശം നൽകും. 9ന് 8.30ന് കുർബാന.