വെട്ടൂർ: എസ്.എൻ.ഡി.പി.യോഗം 87 -ാം നമ്പർ കുമ്പഴ നെടുമനാൽ ശാഖയിലെ ഗുരദേവക്ഷേത്രത്തിലെ 12-ാ മത് പ്രതിഷ്ഠാ വാർഷികം 4, 5, 6, 7 തീയതികളിൽ വൈദികാചാര്യൻ തന്ത്രി ഷാജി ചിങ്ങവനത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 4 ന് രാവിലെ 5.30ന് നടതുറക്കൽ, വിശേഷാൽ പൂജകൾ, ഗുരുദേവ കീർത്തനാലാപനം. വൈകിട്ട് 4ന് കൊടിമരഘോഷയാത്ര . വൈകിട്ട് 6ന് ആചാര്യവരണം. 6:10 ന് സമൂഹപ്രാർത്ഥന, 7 ന് മുട്ടത്ത് എം.ആർ.പണിക്കർ ക്ഷേത്രത്തിൽ പ്രഭ വഴിപാടായി സമർപ്പിക്കും. 7:20 നും 8.15നും മദ്ധ്യേ തൃക്കൊടിയേറ്റും, ദീപാരാധനയും, ദീപക്കാഴ്ചയും. 8.30 മുതൽ ശ്യാമിലിദേവും സംഘവും അവതിരിപ്പിക്കുന്ന ഭക്തിഗാനസുധ. 5 ന് രാവിലെ 5:30ന് നടതുറക്കൽ, നിർമ്മാല്യ ദർശനം, അഭിഷേകം, ഗണപതി ഹോമം, ഗുരുപൂജ, 9.30ന് ഗുരദേവകീർത്തനാലാപന മത്സരം. 1ന് അന്നദാനം, 6ന് സമൂഹപ്രാർത്ഥന, 6 :30ന് ദീപാരാധന. 7ന് കരുണാകരൻ പരുത്തിയാനിക്കൽ അവതരിപ്പിക്കുന്ന ഗുരദേവ കഥാമൃതം.
6ന് രാവിലെ 10 ന് നിർമ്മല മോഹന്റെ പ്രഭാഷണം, വൈകിട്ട് 5.15 ന് സർവൈശ്വര്യപൂജ, 7ന് കോട്ടയം ഗുരുസ്മൃതി ഗ്ലോബൽ വിഷൻ അവതരിപ്പിക്കുന്ന അറിവിലേക്കൊരു ചുവട്- ഗുരുവിന്റെ അവതാര ചരിത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം. 7ന് രാവിലെ 5:30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗുരുപുഷ്പാഞ്ജലി, നവകം, പഞ്ചഗവ്യം, ശാന്തിഹവനം, 9.30 ന് സമൂഹപ്രാർത്ഥന, 1 ന് അന്നദാനം . വൈകിട്ട് 4 ന് സമാപന സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉത്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കരുണാകരൻ പരുത്തിയാനിക്കൽ അദ്ധ്യക്ഷത വഹിക്കും. യോഗം അസിസ്റ്റന്റ് സെക്രട്ടറി റ്റി.പി.സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തും യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ പ്രതിഷ്ഠാദിന സന്ദേശം നൽകും യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് സമ്മാനങ്ങൾ വിതരണം ചെയ്യും യോഗം ഡയറക്ടർ ബോർഡംഗം സി. എൻ. വിക്രമൻ, യൂണിയൻ കൗൺസിലർമാരായ പി.കെ.പ്രസന്നകുമാർ, ജി.സോമനാഥൻ, പി. സലിം കുമാർ, കെ. എസ്. സുരേശൻ, എസ്. സജിനാഥ്, പി.വി.രണേഷ്, മൈക്രോഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീലാ ശശി, സെക്രട്ടറി സരള പുരഷോത്തമൻ, ശാഖാ പ്രസിഡന്റ് കരുണാകരൻ പരുത്തിയാനിക്കൽ, സെക്രട്ടറി എം.ആർ. പണിക്കർ , വൈസ് പ്രസിഡന്റ് ശശിധരൻ മുണ്ടപ്ലാക്കുഴിയിൽ, വനിതാ സംഘം യൂണിറ്റ് പ്രസിഡന്റ് പ്രസന്ന ശശി തുടങ്ങിയവർ സംസാരിക്കും.