പത്തനംതിട്ട: ഏഴ്,എട്ട് തീയതികളിൽ നടക്കുന്ന മോറാൻ മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് എത്തുന്ന തീർത്ഥാടകർക്ക് ഓമല്ലൂർ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി വലിയ പള്ളിയുടെ നേതൃത്വത്തിൽ സ്വീകരണവും നേർച്ച സദ്യവിതരണവും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ആറിന് വൈകിട്ട് എട്ടിന് നേർച്ച ചെമ്പ് പള്ളി അങ്കണത്തിലേക്ക് മാറ്റി സ്ഥാപിക്കും.ഏഴിന് പുലർച്ചെ നാലിന് നേർച്ചസദ്യക്കുള്ള അടുപ്പിലേക്ക് അഗ്‌നിപകരുന്നതിന് കബറിങ്കലിൽ നിന്നും ദീപം തെളിയിക്കൽ റാസ.11ന് നേർച്ചസദ്യ വിതരണം.പത്രസമ്മേളനത്തിൽ ഫാ.പോൾ ഇ വർഗീസ്,ഫാ.തോമസ് എൻ ജോൺ,പി.ടി തോമസ് പാറക്കൽ,എം.പി വർഗീസ് ഫിൽഷെറി മുളമൂട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.