പന്തളം :തുമ്പമൺ താഴം ടാഗോർ ലൈബ്രറിയിൽ ലഹരി വിരുദ്ധ കൂട്ടായ്മ നടന്നു. ഗ്രന്ഥശാല മുൻ പ്രസിഡന്റ് കെ.വി ഗോപാലകൃഷ്ണ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എ.പൊടിയൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജി.തങ്കച്ചൻ മുഖ്യ പ്രഭാഷണം നടത്തി. ഡി.വിമലമ്മ, ടി.ബി.അച്ചൻ കുഞ്ഞു,പി.കെ.മാത്യു,വൈ.വറുഗീസ്,വി.ടി.എസ്. നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ ക്ലബ് രൂപീകരിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.