പന്തളം: കുളനട ശ്രീനാരായണ ഗുരുമന്ദിരത്തിലെ 24-ാമത് പ്രതിഷ്ഠാ വാർഷിക ഉത്സവം ചൊവ്വാഴ്ച നടക്കും. രാവിലെ 5 ന് ഗുരുദേവ കീർത്തനങ്ങൾ, 5.30 ന് കലശപൂജ 8 ന് ശാഖാ പ്രസിഡന്റ് വി.കെ.ദിവാകരൻ പതാക ഉയർത്തും. 8.15 ന് ഗണപതി പൂജ. 8.30 ന് ഭാഗവതപാരായണം, വൈകിട്ട് 5 ന് ഘോഷയാത്ര കൈപ്പുഴ ശ്രീനാരായണ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിക്കും, യൂണിയൻ സെക്രട്ടറി ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യും , യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി മുഖ്യ അതിഥിയായിരിക്കും, യൂണിയൻ വൈസ് പ്രസിഡന്റ് റ്റി കെ.വാസവൻ, ശാഖാ പ്രസിഡന്റ് വി.കെ ദിവാകരൻ, സെക്രട്ടറി പി.എൻ. ആനന്ദൻ എന്നിവർ പ്രസംഗിക്കും വൈകിട്ട് 6.30 ന് ഗുരുപൂജ, അർച്ചന, ദീപക്കാഴ്ച.7.15 തിരുസന്നിധിയിൽ പറയി ടീൽ 7.30 ന് കൈപ്പുഴ ശ്രീനാരായണ വനിതാ സംഘത്തിന്റെ ശ്രീനാരായണ കീർത്തനാലാപനം, 7.45 ന് പ്രണവസ്വരൂപാനന്ദ സ്വാമിയുടെ പ്രഭാഷണം, 9.30 ന് ശാഖാ യോഗത്തിലെ കുട്ടികളുടെ കലാപരിപാടികൾ.