പത്തനംതിട്ട: അടൂർ ഇ.വി കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ എട്ടിന് അടൂർ ടൗൺ ഗവ.യു.പി സ്‌കൂളിൽ ചിത്രരചന മത്സരവും പ്രദർശനവും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് പ്രൈസ് മണിയും പങ്കെടുക്കുന്നവർക്കെല്ലാം മൊമന്റോയും നൽകും.
ഭാരവാഹികളായ കെ.ജി.വാസുദേവൻ, സൂര്യൻ, ലേഖ ഗോപു, ദർശന എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.