soil
കുളനട മണ്ണിൽമോടി അംബേദ്കർ പട്ടികജാതി കോളനിയിൽ നടപ്പിലാക്കുന്ന മണ്ണു സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വിനീത അനിൽ നിർവഹിക്കുന്നു.

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ മണ്ണുസംരക്ഷണ ഓഫീസ് മുഖേന കുളനട പഞ്ചായത്ത് ഒമ്പതാം വാർഡിലെ മണ്ണിൽമോടി അംബേദ്കർ പട്ടികജാതി കോളനിയിൽ നടപ്പിലാക്കുന്ന മണ്ണു സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വിനീത അനിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ജിജി ജോർജ് പങ്കെടുത്തു. പദ്ധതി പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപയാണു വകയിരുത്തിയിട്ടുള്ളത്.