തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ രണ്ട് മാസത്തിനുള്ളിൽ 5 കോടി രൂപയുടെ മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്. പ്രവൃത്തികൾ നടപ്പിലാക്കും. എൻ.ആർ.ഇ.ജി.എസ് പദ്ധതിയുടെ പ്രവർത്തന അവലോകന യോഗത്തിലാണ് തീരുമാനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടർ എൻ.ഹരി പദ്ധതി അവലോകനം നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, അംഗങ്ങളായ അനിൽ മേരി ചെറിയാൻ, ശോശാമ്മ മജു, സൂസമ്മ പൗലോസ്, അന്നമ്മ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. . പുളിക്കീഴ് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ നിന്നുള്ള ഗുണഭോക്താക്കൾക്ക് ആട്ടിൻകൂട്, പശുത്തൊഴുത്ത്, കോഴിക്കൂട്, കാലിത്തൊഴുത്ത്, കമ്പോസ്റ്റ് പിറ്റ്, കുളം കിണർ നിർമ്മാണം, എന്നിവ സൗജന്യമായി ചെയ്തു കൊടുക്കും. ഗുണഭോക്താക്കൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരോ വികലാംഗരോ വിധവകളോ പട്ടികജാതിപട്ടിക വർഗക്കാരോ ആയിരിക്കണം.