പത്തനംതിട്ട: വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പേരിൽ വിദ്യാലയങ്ങൾ രാഷ്ട്രീയ പ്രവർത്തന വേദികളാക്കാൻ നീക്കം നടക്കുന്നതായി കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ പറഞ്ഞു. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.പി.ടി.എ) റവന്യൂ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സുനിൽ മംഗലത്തിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത് കുമാർ, കെ.പി.സി.സി. സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് , ഐ.എൻ.ടി.യു.സി സംസ്ഥാന ട്രഷറർ എ. ഷംസുദീൻ, വെട്ടൂർ ജ്യോതി പ്രസാദ് ,ലിജു ജോർജ്, വി.എൻ. സദാശിവൻ പിള്ള,എസ്. സന്തോഷ് കുമാർ, അനിൽ വട്ടപ്പാറ, പി.എ.അബ്ദുദുൾ കരീം, സുരേഷ് കൊഴുവേലി, കോശിമാണി, കെ.വി. തോമസ്, വിൽസൻ തുണ്ടിയത്ത്, എസ്. പ്രേം ,വി.ടി. ജയശ്രീ, എം. മായാദേവി എന്നിവർ പ്രസംഗിച്ചു.വിദ്യാഭ്യാസ സമ്മേളനം ഡോ.മണക്കാല ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യസ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു.വനിതാ സമ്മേളനത്തിൽ വനിതാ ഫോറം കൺവീനർ സിമി മറിയം ജോസ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു.