paliative
പാലിയേറ്റീവ് രോഗീ ബന്ധു സംഗമം രാജു എബ്രഹാം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

റാന്നി: വെച്ചൂച്ചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റ്,റാന്നി ബ്ലോക്ക് പഞ്ചായത്ത്,വെച്ചൂച്ചിറ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗീ ബന്ധു സംഗമം നടത്തി.രാജു ഏബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു അദ്ധ്യക്ഷത വഹിച്ചു.വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ,നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് മോഹൻരാജ് ജേക്കബ്, മെഡിക്കൽ ഓഫീസർ ഡോ.ആശിഷ് പണിക്കർ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബിബിൻ മാത്യു, അംഗം മീനു ഏബ്രഹാം,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ എം.എം ശംഭു, പഞ്ചായത്ത് അംഗങ്ങളായ സ്‌കറിയ ജോൺ, കെ ശ്രീകുമാർ, ടി.പി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.പാലിയേറ്റീവ് കെയർ പരിചരണം ലഭിക്കുന്നവർ, കുടുംബാംഗങ്ങൾ,ആരോഗ്യ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.