02-aa-rahim
പറന്തലിൽ ഡിവൈഎഫ്‌ഐ യുവജനസംഗമം ഉദ്ഘാടനം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം നിർവ്വഹിക്കുന്നു

പന്തളം: മതത്തിന്റെ അടിസ്ഥാനത്തിൽ സംഘപരിവാറും ആർ എസ് എസും രാജ്യത്ത് ആക്രമം നടത്തുകയാണെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. പറന്തലിൽ ഡിവൈഎഫ്‌ഐ യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സംഘേഷ് ജി നായർ അദ്ധ്യക്ഷനായിരുന്നു. സി.പി.എം.ജില്ലാ സെക്രട്ടറി . കെ.പി. ഉദയഭാനു , കെ യു ജനീഷ് കുമാർ എം എൽ എ, ഡി.വൈ.എഫ്. ഐ. ജില്ലാ സെക്രട്ടറി പി.ബി. സതീഷ് കുമാർ , സി.പി.എം. ഏരിയാകമ്മറ്റി സെക്രട്ടറി. ഇ.ഫസൽ, ഡി.വൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ ശ്യാമ, ആർ മനു, ജില്ലാ ട്രഷറർ ബി നിസാം, ജില്ലാ കമ്മിറ്റിയംഗം റഹ്മത്തുള്ളാ ഖാൻ, പന്തളം ബ്ലോക്ക് സെക്രട്ടറി എൻ സി അഭീഷ്, പ്രസിഡന്റ് ശ്രീഹരി എന്നിവർ പ്രസംഗിച്ചു.