പന്തളം : കുളനട ഞെട്ടൂർ മുട്ടത്ത് ശ്രീദുർഗാദേവി ഭദ്രകാളി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല ഉത്സവവും പൊങ്കാല മഹോത്സവവും. നാളെ നടക്കും.രാവിലെ 7ന് പൊങ്കാല. 9 ന് കലശപൂജ. 10 ന് കളഭാഭിഷേകം,10.30 ന് ഉച്ചപൂജ, 11 ന് ദേവീഭാഗവത പാരായണം, ഉച്ച കഴിഞ്ഞ് 3ന് കുളനട ദേവി ക്ഷേത്രത്തിലേക്ക് ഘോഷയാത്ര , 5 ന് തിരിച്ചെഴുന്നെള്ളത്ത് ' 7 ന് ക്ഷേത്രത്തിൽ ഘോഷയാത്രയ്ക്ക്‌ സ്വീകരണവും ദീപാരാധനയും, തുടർന്ന് സേവ, രാത്രി 9 ന് ഞെട്ടൂർ ശ്രീദുർഗ തിരുവാതിര കൂട്ടായ്മ അവതരിപ്പിക്കുന്ന തിരുവാതിര നൃത്തവിരുന്ന് .