അടൂർ :ജീവിതശൈലി രോഗങ്ങൾ തടയുന്നതിന് വ്യായാമത്തിന്റെ പ്രാധാന്യം വ്യക്തമാക്കി ആർദ്രം ജനകീയ ക്യാമ്പയിന് കൂട്ടനടത്തത്തോടെ തുടക്കം. നിയോജക മണ്ഡലതല ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം എൽ എ നിർവഹിച്ചു. തുടർന്ന് ആരംഭിച്ച കൂട്ടനടത്തത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഗാന്ധിസ്മൃതി മൈതാനത്ത് സമാപിച്ചു.

സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പിബി ഹർഷകുമാർ, ആർ ഡി ഒ പി ടി എബ്രഹാം, ഡി വൈ എസ് പി ജവഹർ ജനാർദ്, അടൂർ നഗരസഭ അദ്ധ്യക്ഷ സിന്ധു തുളസിധരക്കുറുപ്പ്, വൈസ് ചെയർമാൻ ജി. പ്രസാദ്, പന്തളം നഗരസഭ അദ്ധ്യക്ഷ ടി കെ സതി, വൈസ് ചെയർമാൻ ആർ ജയൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ .അജീഷ് കുമാർ, ഷൈലാ റജി, പ്രസന്നകുമാരി, ബി ലത , ഡി സജി, പ്രൊഫ. വർഗീസ് പേരയിൽ, പ്രൊഫ.ഡി കെ ജോൺ, കൗൺസിലർമാരായ എൻ ഡി രാധാകൃഷ്ണൻ, ആർ.സനൽകുമാർ, അയൂബ് കുഴിവിള, ഷൈനി ജോസ്, രാജി ചെറിയാൻ, ഗീതാ തങ്കപ്പൻ, രാധാ രാമചന്ദ്രൻ, പഞ്ചായത്ത് മെമ്പർ കുഞ്ഞുമോൾ കൊച്ചുപാപ്പി, കുടുംബശ്രീ കോർഡിനേറ്റർ കെ. വിധു, തോമസ് ജോൺ മോളേത്ത്, കോടിയാട്ട് രാമചന്ദ്രൻ, എസ്. ഹർഷകുമാർ, പ്രൊഫ. ജോൺ എം ജോർജ്, പ്രൊഫ ഇട്ടിവർഗീസ്, ഫാ.ഗീവർഗീസ് ബ്ലാഹേത്ത്, വി വർഗീസ്, കെ പി സുധാകരൻ പിള്ള,അടൂർ പ്രദീപ്, വിബി വർഗീസ്, കെ ഒ ജോൺ, രാജൻ പി ഗീവർഗീസ്, റെജി ചാക്കോ, എന്നിവർ നേതൃത്വം നൽകി. അടൂർ ഗവ. ആശുപത്രി സൂപ്രണ്ട് എസ് സുഭഗൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പ്രോഗ്രാം ജനറൽ കൺവീനർ ജോർജ് മുരിക്കൻ സ്വാഗതവും, പ്രോഗ്രാം ചെയർമാൻ കെ ജി വാസുദേവൻ നന്ദിയും പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകൾ കുടുംബശ്രീ പ്രവർത്തകർ, ജനമൈത്രി സമതി അംഗങ്ങൾ, യൂത്ത് ക്ലബ്, അയൽക്കൂട്ടങ്ങൾ, എൻ സി സി, റോളർ സ്കേറ്റിംഗ് കുട്ടികൾ, ഹോളിക്രോസ്സ് ഹോസ്പിറ്റലിലെ നെഴ്സിംഗ് സ്റ്റുഡന്റ്സ്,, റെസിഡൻസ് അസേസിയേഷനുകൾ, വ്യാപാരി വ്യവസായികൾ, എക്സ് സർവീസ് മെൻ അംഗങ്ങൾ, സന്നദ്ധ സംഘടനകൾ, ഓട്ടോ- ടാക്സി ജീവനക്കാർ, വിവിധ സ്കൂൾ കോളേജുകളിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.