camp

തിരുവല്ല: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാതല പ്രതിഭാസംഗമത്തിന്റെ സഹവാസക്യാമ്പ് ജില്ലാപഞ്ചായത്തംഗം സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം എസ്.വി.സുബിൻ അദ്ധ്യക്ഷനായി. ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടർ പി.എ.ശാന്തമ്മ, ഡയറ്റ് പ്രിൻസിപ്പൽ പി.ലാലിക്കുട്ടി, എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് ഓഫീസർ അനിൽ.കെ.വി, പൊതുവിദ്യാഭ്യാസയജ്ഞം ജില്ലാ കോർഡിനേറ്റർ എസ്.രാജേഷ്, എ.ഇ.ഒ പി.ആർ.പ്രസീന, പ്രോഗ്രാം കോർഡിനേറ്റർമാരായ അജയകുമാർ.കെ, മനീഷ.ബി എന്നിവർ സംസാരിച്ചു. ശാസ്ത്രസാഹിത്യകാരനും വിദ്യാഭ്യാസ ചിന്തകനുമായ പ്രൊഫ.എസ്.ശിവദാസ് കുട്ടികളുമായി സംവദിച്ചു. ചൈൽഡ്‌ലൈൻ എറണാകുളം ജില്ലാ കോർഡിനേറ്റർ ഷാനോ ജോസ് ക്ലാസെടുത്തു. പ്രകാശ് വള്ളംകുളത്തിന്റെ നാടൻപാട്ടും നാട്ടറിവുകളും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. ഇന്ന് ഡോ.ശ്രീവൃന്ദ എസ്.നായർ, കാർട്ടൂണിസ്റ്റ് ഷാജിമാത്യു എന്നിവർ ക്ളാസെടുക്കും. സമാപന സമ്മേളനം വൈകിട്ട് മാത്യു.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർപേഴ്‌സൺ അനുജോർജ് അദ്ധ്യക്ഷത വഹിക്കും. ഡോ.ആർ.വിജയമോഹൻ മുഖ്യപ്രഭാഷണം നടത്തും.