റാന്നി: എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെയും ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മറ്റിയുടെയും ആഭിമുഖ്യത്തിലുള്ള 25-ാ മത് മാടമൺ ശ്രീനാരായണ കൺവെൻഷന്റെ വിളംബര ഘോഷയാത്ര ആരംഭിച്ചു. അന്നദാനത്തിനുള്ള കാർഷിക വിളകളും പച്ചക്കറികളും വിളംബര ഘോഷയാത്രയോടൊപ്പം വിവിധ ശാഖകളിൽ നിന്ന് സമാഹരിച്ചു.
നാറാണംമൂഴി ശാഖാങ്കണത്തിൽ യൂണിയൻ കൺവീനർ പി.ആർ.അജയകുമാർ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ഇ.എൻ കമലാസനൻ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം പി.എൻ. ചന്ദ്രപ്രസാദ് ക്യാപ്ടനും,അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം വി.ജി. കിഷോർ മാനേജരുമാണ്. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ എം.എസ് ബിജുകുമാർ, പി.എൻ വിജയൻ, സോമരാജൻ കെ.കെ, പ്രദീപ് കുമാർ കിഴക്കേവിളയിൽ, ശാഖാ സെക്രട്ടറി ഇ.എസ്. ബിജു, ലിഞ്ചു സജി, മനേഷ് അത്തിക്കയം എന്നിവർ പ്രസംഗിച്ചു.നാറാണംമൂഴി ശാഖയിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര അലിമുക്ക് ശാഖയിൽ സമാപിച്ചു. ഇന്ന് രാവിലെ സീതത്തോട് ശാഖയിൽ നിന്നാരംഭിച്ച് വിവിധ ശാഖകളിൽ പര്യടനം നടത്തി തലച്ചിറയിൽ സമാപിക്കും.
കൺവെൻഷൻ നഗറിൽ പ്രതിഷ്ഠിക്കുന്നതിനുള്ള ഗുരുദേവ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ചൈതന്യ രഥയാത്ര ഇന്ന് രാവിലെ 9.30ന് ശിവഗിരി സമാധിയിൽ നിന്നാരംഭിക്കും. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് രഥയാത്ര . ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സാന്ദ്ര നാന്ദ സ്വാമി ഉദ്ഘാടനം നിർവഹിക്കും. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് പി.എൻ. മധുസൂദനനാണ് ജാഥാ ക്യാപ്ടൻ.
ഫെബ്രുവരി 9 മുതൽ 16 വരെ മാടമൺ പമ്പാ മണൽപ്പുറത്താണ് കൺവെൻഷൻ.