തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കടപ്ര, കുറ്റൂർ, നെടുമ്പ്രം, നിരണം, പെരിങ്ങര എന്നീ പഞ്ചായത്തുകളിൽ താമസിക്കുന്ന ബി.പി.എൽ. കുടുംബങ്ങൾ, വിധവകൾ,വികലാംഗർ, പട്ടികജാതി/പട്ടിക വർഗക്കാർ എന്നീ വിഭാഗങ്ങളിലെ ഗുണഭോക്താക്കളിൽ നിന്നും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ പദ്ധതികൾക്കായി അപേക്ഷ ക്ഷണിക്കുന്നു. സ്വകാര്യകുളം നിർമ്മാണം, പശുത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്,അസോള ടാങ്ക്,കിണർ നിർമ്മാണം എന്നിവയാണ് വ്യക്തിഗത സ്‌കീമുകൾ. മാർച്ചിന് മുമ്പായി ചെയ്തു തീർക്കേണ്ട പദ്ധതികൾക്ക് എത്രയും പെട്ടെന്ന് അതാത് പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744320232 (കടപ്ര), 9645477588 (കുറ്റൂർ ),7012590486 (നെടുമ്പ്രം), 9744995416 (നിരണം), 9447900466 (പെരിങ്ങര).