തിരുവല്ല: ആർദ്രം ജനകീയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവല്ല നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും കുറ്റപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. മുനിസിപ്പാലിറ്റിയിൽ നിന്ന് ആരംഭിച്ച കൂട്ടനടത്തം നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ ഉദ്ഘാടനം ചെയ്തു ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജേക്കബ് ജോർജ് മനയ്ക്കൽ, കുറ്റപ്പുഴ മെഡിക്കൽ ഓഫീസർ ഡോ. രേവതി, താലൂക്കാശുപത്രി ഡോ.ശശികുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഹരിപ്രസാദ്, ദിലീപ്, ബിജിത്ത് എന്നിവർ സംസാരിച്ചു.