ചൂരക്കോട്: ഇലങ്കത്തിൽ ഭദ്രകാളി-നവഗ്രഹ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഒന്നാം ദിവസമായ നാളെ രാവിലെ ആറിന് പൊങ്കാല നടക്കും. തന്ത്രി പുതുമന മഹേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടിന് ദേവീഭാഗവത പാരായണം. വൈകിട്ട് 5.30ന് സോപാന സംഗീതം. രാത്രി 7.30ന് വൃന്ദാവനമുരളീരവം. നാലിന് രാവിലെ 11ന് നൂറുംപാലും. വൈകിട്ട് 6.30ന് പുഷ്പാഭിഷേകം. തുടർന്ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും. അഞ്ചിന് രാവിലെ ഒൻപതിന് മഹാമൃത്യുഞ്ജയ ഹോമം. തുടർന്ന് കളഭാഭിഷേകം. വൈകിട്ട് 3.30ന് െകട്ടുകാഴ്ച. തുടർന്ന് ഒാട്ടൻതുളളൽ. രാത്രി 10ന് വലിയഗുരുതി.