തിരുവല്ല: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി. ജയൻ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളിൽ മികച്ച സേവനം നടത്തിയവർക്ക് ചിറ്റയം ഗോപകുമാർ എം.എൽ.എ മെറിറ്റ് അവാർഡ് നൽകി ആദരിച്ചു. ഭാരവാഹികളായി ഡോ.സായിപ്രസാദ്. എസ് (പ്രസിഡന്റ് ), എം.എസ്. വിമൽകുമാർ (സെക്രട്ടറി), അനിൽ.എം (ട്രഷറർ), എബി സി.കെ, പുഷ്പ.എസ് (വൈസ് പ്രസിഡന്റുമാർ), അജിത് ഗണേഷ്, അനിത.പി (ജോ.സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.