തിരുവല്ല : കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പെരിങ്ങര യുണിറ്റ് വാർഷിക യോഗം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മോഹൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജയറാം, ഉമ്മൻ മത്തായി, കെ.ജി തോമസ്, കെ.പി ശിവരാമപണിക്കർ, ആശാദേവി, തങ്കമണി, കെ.ആർ പ്രസന്നകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു. ജേക്കബ് തോമസ് (പ്രസി), കെ.ആർ പ്രസന്നകുമാരൻ നായർ, സി.വി ശിവരാമകൃഷ്ണകുറുപ്പ്, പി.എം വിശ്വനാഥമേനോൻ (വൈ. പ്രസി), ജയറാം (സെക്ര), ആർ.നാരായൺ, ആർ.മുരളീധരൻ, സി.രാധാദേവി (ജോ.സെക്ര), എം.എ തങ്കമണി (ട്രഷ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.