തിരുവല്ല : മുത്തൂർ ഭദ്രകാളി ക്ഷേത്രത്തിലെ മകര കാർത്തിക പൊങ്കാല മഹോത്സവം നാളെ നടക്കും. രാവിലെ 9ന് നടക്കുന്ന സമ്മേളനം എം.ജി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റംഗം പ്രൊഫ. ഇന്ദുലേഖ നായർ ഉദ്ഘാടനം ചെയ്യും. എൻ.രഞ്ജിത് കുമാർ അദ്ധ്യക്ഷത വഹിക്കും. തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പൊങ്കാല അടുപ്പിൽ അഗ്നിപകരും.