കോഴഞ്ചേരി: സെന്റ് തോമസ് കോളേജ് മലയാള ബിരുദാനന്തരബിരുദ വിഭാഗത്തിന്റെ നേതൃത്വത്തിൽ 'സമകാലസാഹിത്യം ​ പ്രവണതകളും പ്രതിരോധങ്ങളും' എന്ന വിഷയത്തിൽ നടത്തുന്ന ദേശീയ സെമിനാർ ഇന്നും (ഫെബ്രുവരി 3നും) നാളെയും (4നും) കോളജ് യൂഹാനോൻ മാർത്തോമ്മാ ഹാളിൽ നടക്കും. 3ന് 9.30ന് നിരൂപകൻ ഡോ. പി.കെ. രാജശേഖരൻ സെമിനാർ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ ഡോ.മാത്യു പി.ജോൺ അദ്ധ്യക്ഷത വഹിക്കും.