കുളനട: ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന പദയാത്രയുടെ പത്താം ദിവസത്തെ സമാപന സമ്മേളനം കുളനട ജംഗ്ഷനിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പൊതുതാൽപര്യം വിസ്മരിച്ച് സമ്പൂർണ്ണ സ്വകാര്യവത്കരണത്തിലേക്കാണ് കേന്ദ്ര ബഡ്ജറ്റ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുളനട മണ്ഡലം പ്രസിഡന്റ് തുളസീധരൻപിളള്ള അദ്ധ്യക്ഷത വഹിച്ചു. ബാബു ജോർജ്ജ്, അഡ്വ. കെ.ശിവദാസൻനായർ, പി.മോഹൻരാജ്, പന്തളം സുധാകരൻ, മാലേത്ത് സരളാദേവി, ജി.രഘുനാഥ്, വൈ. യാക്കൂബ്, സുനിൽകുമാർ പുല്ലാട്, കെ.എൻ രാധാചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ 9ന് കടമ്മനിട്ട ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പദയാത്ര മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് കോഴഞ്ചേരിയിൽ സമാപന സമ്മേളനം കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്യും.