പന്തളം : നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ഒന്നിച്ച് ഒരു ക്ലാസിൽ പഠിച്ച സഹപാഠികൾ വർഷങ്ങൾക്ക് ശേഷം അകാലത്തിൽ വിട്ടു പിരിഞ്ഞ സുഹൃത്തിന്റെ കുടുംബത്തിന് സ്‌നേഹ സമ്മാനം നൽകുന്നതിന് ഒത്തുകൂടി. 1976 ​-78 വർഷം പന്തളം എൻ.എസ്.എസ്. കോളേജിൽ പ്രീഡിഗ്രി കോമേഴ്സ് ഗ്രൂപ്പിൽ ഒന്നിച്ചു പഠിച്ചവരാണ് സഹപാഠിയായിരുന്ന കൊടുമൺ കെ.രാജന്റെ കുടുംബത്തിന് സ്‌നേഹ സമ്മാനം നൽകിയത്. അംഗങ്ങൾ സ്വരൂപിച്ച തുക മൂന്നാമത് വാർഷിക സമ്മേളനത്തിൽ രാജന്റെ ഭാര്യ പുഷ്പ, മക്കളായ ആര്യാ കെ.രാജ്, അതുൽ കെ.രാജ് എന്നിവർ ചിറ്റയം ഗോപകുമാർ എം.എൽ.എ.യിൽ നിന്നും എറ്റുവാങ്ങി .പ്രസിഡന്റ് വി.ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി പി.ജി.രാജൻബാബു വാർഷിക റിപ്പോർട്ടും ട്രഷറർ ജോസ് മത്തായി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ.ജി വിത്സൺ, എം.ടി.സത്യഭാമ, ഉമ്മൻ വർഗീസ്,കെ.ആർ ശശിധരൻനായർ,ജി.രാജീവ് നായർ,മോഹൻ ചന്ദ്,എം.പി ഗീത, തുളസി ഭായി,കെ.ശോഭാ,പി.രാജഗോപാൽ എന്നിവർ പ്രസംഗിച്ചു , ഭാരവാഹികളായി വി.ചന്ദ്രശേഖരൻ,(പ്രസി ഡന്റ്) കെ.ജി വിൽസൺ, എം.ടി. സത്യഭാമ (വൈസ് പ്രസിഡന്റു മാർ) പി.ജി.രാജൻബാബു (സെക്രട്ടറി) ആർ.സി.സതീഷ്​ ചന്ദ്രൻ,സൂക്ഷമ്മഗോപിനാഥ് (ജോ.സെക്രട്ടറിമാർ ) ജോസ് മത്തായി (ട്രഷറർ).