പത്തനംതിട്ട: അദ്ധ്യാപക തസ്തികയിൽ പുതിയതായി നിയമനം ലഭിച്ചവരുടെ ഐ.ടി യോഗ്യതാ പരീക്ഷയ്ക്ക് ഏർപ്പെടുത്തിയ ഭീമമായ രജിട്രേഷൻ ഫീസ് ഒഴിവാക്കണമെന്നും അശാസ്ത്രീയമായ ഘടനാമാറ്റത്തിലൂടെ പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപക തസ്തിക നഷ്ടപ്പെടുമെന്നതിനാൽ ആ നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നുമുള്ള പ്രമേയങ്ങൾ പാ​സാ​ക്കി കെ​.പി​.എ​സ്.ടി.എ ജില്ലാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന ട്രഷ​റർ എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്​തു. വി. ലിബികുമാറിന്റെ അദ്ധ്യക്ഷതയിൽ ബി​നു കെ.സാം, കെ.ജി.റെജി, ഫ്രെഡി ഉമ്മൻ, മുഹമ്മദ് അലി, ജോസ് മത്തായി, എച്ച്. ഹസീ​ന, ടി.ഹരികുമാർ, അനിൽ സി. ഉഷസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.എൻ. സദാശിവൻപിള്ള (പ്രസിഡന്റ്), സി.സതീശൻ നാ​യർ, ടി.ജ​യ, കെ.ജി.ഹരി, ഫ്രെഡി ഉമ്മൻ, ആർ.ജ്യോ​തിഷ്, ജോസ് മത്തായി (വൈസ് പ്രസിഡന്റ്), വി.ജി.കിഷോർ (ജനറൽ സെക്രട്ടറി), ബിജോയി കോശി, എ​ച്ച്.ഹസീ​ന, എസ്. ബിനു, ര​ജി​ത ആർ.നായർ, തോമസ് മാത്യു, ആശ മേരി എബ്ര​ഹാം, എം.എ.ഏലിയാമ്മ (ജോയിന്റ് സെക്രട്ടറിമാർ), വർഗീസ് ജോസഫ് (ട്രഷറർ). ജില്ലാ വനിതാ ഫോറം ഭാരവാഹികളാ​യി വി.ടി. ജയശ്രീ (ചെയർപേഴ്സൺ), എസ്. ചിത്ര (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.