കല്ലൂപ്പാറ : എപ്പോഴും ദരിദ്രരുടെ പക്ഷത്ത് നിലയുറപ്പിച്ച ആചാര്യനായിരുന്നു ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസെന്ന് പത്തനംതിട്ട ബിഷപ്പ് എമരിറ്റസ് യൂഹാനോൻ മാർ ക്രിസോസ്റ്റം. ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ 104-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് കോട്ടൂർ മാർ ഗ്രിഗോറിയോസ് ബഥനി ദിവ്യകാരുണ്യാലയത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സഭാപിതാക്കന്മമാരുടെ ദർശനങ്ങൾ സാക്ഷാത്കരിക്കേണ്ടത് പിൻതലമുറയുടെ കടമയാണെന്നും ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ സമൂഹം മാതൃകയാക്കണമെന്നും മാർ ക്രിസോസ്റ്റം കൂട്ടിച്ചേർത്തു. ബഥനി സന്യാസി സമൂഹം നവജ്യോതി പ്രൊവിഷ്യൽ സുപ്പീരിയർ ഫാ.ഡോ.ജോസ് മരിയദാസ് പടിപ്പുരയ്ക്കൽ അനുസ്മരണ പ്രഭാഷണം നടത്തി.പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ കൂദാശ യൂഹാനോൻ മാർ ക്രിസോസ്റ്റം നിർവഹിച്ചു.ഫൗണ്ടേഷൻ പ്രസിഡന്റ് ഫാ.ഡോ.ഇഗ്നേഷ്യസ് തങ്ങളത്തിൽ, ഫാ.ജോസഫ് മേലേകളീയ്ക്കൽ എന്നിവർ പ്രസംഗിച്ചു.