 
കൊടുമൺ: ചന്ദനപ്പള്ളി ബൈബിൾ കൺവെൻഷന് തുടക്കമായി.ചന്ദനപ്പള്ളി സെന്റ് ജോർജ് തീർത്ഥാടന കത്തോലിക്ക ദേവാലയത്തിൽ ആരംഭിച്ച ബൈബിൾ കൺവെൻഷൻ കത്തോലിക്ക സഭ പത്തനംതിട്ട മുൻ രൂപതാ അദ്ധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.ഫാ.സജി മാടമണ്ണിൽ,ഫാ.അലൻ ചെമ്പകമാമൂട്ടിൽ,ഫാറെനി പുല്ലുകാലായിൽ,സിസ്റ്റർ സിജി റോസ്,സിസ്റ്റർ ആൻസി മരിയ,സിസ്റ്റർ അനീറ്റ,ബ്രദർ വർഗീസ് ഒരുപ്പുറം,ബ്രദർ ജോഷി ജോസ് ഗിരി ,ബ്രദർ പ്രവീൺ ഇടുക്കി, ട്രസ്റ്റി സൈമൺ ഡേവിഡ് പാല നിൽക്കുന്നതിൽ, സെക്രട്ടറി ബാബു കെ.പരുമല എന്നിവർ പങ്കെടുത്തു.അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ.റെനി പുല്ലുകാലായിലാണ് കൺവെൻഷനും ധ്യാനത്തിനും നേതൃത്വം നൽകുന്നത്.ഇന്ന് രാവിലെ 8.30ന് പത്തനംതിട്ട രൂപത വികാരി ജനറാൽ മോൺ.ഷാജി മാണികുളത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹബലി,10ന് ഗാന ശ്രുശ്രൂഷ,10.30ന് ധ്യാനം,ഉച്ചക്ക് 2.30ന് ദിവ്യകാരുണ്യ ആരാധന.നാളെ രാവിലെ 8.30 ന് രൂപതാദ്ധ്യക്ഷൻ സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന.10.30 ന് ധ്യാനം,വൈകിട്ട് 3.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം.വൈകിട്ട് 4ന് കൺവെൻഷൻ സമാപിക്കും.