nss
പത്മകഫേയിലെ ജീവനക്കാർക്കുള്ള ഇ.എസ്.ഐ കാർഡുകളുടെ വിതരണോദ്ഘാടനം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിർവ്വഹിക്കുന്നു.

അടൂർ: എൻ.എസ്.എസ് സോഷ്യൽ സർവീസ് വിഭാഗവും അടൂർ എൻ.എസ്.എസ് താലൂക്ക് യൂണിയനും ചേർന്ന് ആരംഭിച്ച പത്മാ കഫേയിലെ ജീവനക്കാർക്ക് ഇ.എസ്.ഐ ആനുകൂല്യം വിതരണം ചെയ്തു. 20 സ്ത്രീകൾ ഉൾപ്പെടെ 30 പേർ ഇവിടെ ജീവനക്കാരായിട്ടുണ്ട്. ഇവരുടെ അരോഗ്യ സംരക്ഷണത്തിനായിട്ടാണ് ഇപ്പോൾ ഇ.എസ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇ.എസ്.ഐ തിരിച്ചറിയൽ കാർഡിന്റെ ഉദ്ഘാടനം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നിർവഹിച്ചു.എൻ.എസ്.എസ് അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കലഞ്ഞൂർ മധു അദ്ധ്യക്ഷനായി.എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ സുരേഷ്,സോഷ്യൽ സർവീസ് വിഭാഗം സെക്രട്ടറി വി.വി ശശിധരൻ നായർ,അദ്ധ്യാത്മിക പഠനകേന്ദ്രം സ്പെഷ്യൽ ഓഫീസർ ജി.വിശ്വനാഥൻ നായർ,എൻ.എസ്.എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എൻ.രവീന്ദ്രൻ നായർ, യൂണിയൻ സെക്രട്ടറി കെ.ജി ജീവകുമാർ, സി.ആർ ദേവലാൽ,ജയചന്ദ്രൻ ഉണ്ണിത്താൻ,എസ്.മുരുകേശ്, എ.എം അനിൽകുമാർ,ജി.അജിത്കുമാർ എന്നിവർ പങ്കെടുത്തു.