അടൂർ: തെങ്ങുംതാര ഉമാമഹേശ്വര ക്ഷേത്രത്തിലെ ഏഴാമത് ഭാഗവത സപ്താഹ യ​ജ്ഞം ഇന്നുമുതൽ ഒമ്പത് വരെ നടക്കും.എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹവനം,തുടർന്ന് വരാഹാവതാ​രം, 4 രാവിലെ 10ന് നരസിംഹാവതാരം, 5രാവിലെ 10ന് ശ്രീകൃഷ്ണ അവതാരം, 6ന് രാവിലെ 11ന് ഗോവിന്ദ പട്ടാഭിഷേകം, 7ന് രാവിലെ 11ന് രുഗ്മിണി സ്വയംവരം, 8ന് രാവിലെ 11ന് കുചേലാഗമനം, 9 പകൽ 12ന് സ്വധാമ പ്രാപ്തി എന്നിവ നടക്കും. ഇന്നു മുതൽ 9 വരെ ഉച്ചക്ക് 1ന് സമൂഹസദ്യയും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് ടി. കെ ബാബു ,സെക്രട്ടറി ആർ.രാജേഷ്, ഖജാൻജി ഉണ്ണികൃഷ്ണപിള്ള എന്നിവർ അറിയിച്ചു.