മഞ്ഞനിക്കര : മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതിയൻ ബാവായുടെ ഓർമ്മ പെരുന്നാളിന് യൂഹാനോൻ മോർ മിലിത്തിയോസ് , മാത്യൂസ് മോർ തേവോദോസ്യോസ്, ഗീവർഗീസ് മോർ അത്താനാസ്യോസ് എന്നീ മെത്രാപ്പോലിത്തമാർ ചേർന്ന് കൊടിയേറ്റി.
കുർബാനയ്ക്ക് മോർ മിലിത്തിയോസ് യൂഹാനോൻ , മാത്യൂസ് മോർ തേവോദോസ്യോസ്, മോർ ഗീവർഗീസ് അത്താനാസ്യോസ്എന്നീ മെതാപ്പോലിത്തമാർ കാർമ്മികത്വം വഹിച്ചു.
ഏലിയാസ് തൃദ്വിയൻ ബാവായുടെ കബറിങ്കൽ നിന്ന് പ്രാർത്ഥിച്ച പതാക ഓമല്ലൂർ കുരിശിൻ തൊട്ടിയിൽ ദയറാ തലവൻ ഗീവർഗീസ് മോർ അത്താനാസ്യോസ് മെത്രാപ്പോലിത്ത ഉയർത്തി.
ഇ.കെ മാത്യൂസ് കോർ എപ്പിസ് കോപ്പ, ഏബ്രഹാം തേക്കാട്ടിൽ കോർ എപ്പിസ്‌കോപ്പ, ബർശീമോൻ റമ്പാൻ, ഫാ. ബോബി വർഗീസ്, ഫാ. ബെൻസി മാത്യു, ഫാ.നോബി , ഫാ.പോൾ. ഇ.വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. 7ന് തീർത്ഥാടക സംഗമവും 8ന് മൂന്നിമേൽ കുർബാനയും നടക്കും.
ഇന്ന് വൈകിട്ട് സുവിശേഷ കൺവെൻഷൻ ഉദ്ഘാടനം മോർ മിലിത്തിയോസ് യൂഹാനോൻ നിർവ്വഹിക്കും. 5 വരെ വൈകിട്ട് 7ന്
ഫാ. റജിമാത്യു ചിറയിൽ, ഫാ. ഗീവർഗീസ് നടുമുറിയിൽ , ഫാ. ബിമേഷ് ബിനോയ് എന്നിവർ സുവിശേഷ പ്രസംഗം നടത്തും.
4 ന് രാവിലെ 9.30 ന് തുമ്പമൺ ഭദ്രാസന വനിതാ സമാജം ധ്യാനയോഗത്തിൽ മോർ പീലക്‌സീ നോസ് സഖറിയ സംസാരിക്കും.
5ന് നിർദ്ധനരായവർക്കുള്ള വസ്ത്രങ്ങൾ ജില്ലാ കളക്ടർ പി.ബി. നൂഹ് നൽകും.
7 ന് ഉച്ചക്ക് മൂന്നു മണിയോടെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള കാൽ നട തീർത്ഥയാത്രികരെ ഓമല്ലൂർ കുരിശിങ്കൽ ദയറായുടെയും മോർ സ്‌തേപ്പാനോസ് പള്ളിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്വീകരിച്ച് മഞ്ഞിനിക്കര ദയറായിലേക്ക് ആനയിക്കും.
വൈകിട്ട് നടക്കുന്ന തീർത്ഥാടക സംഗമത്തിൽ ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമനും പാത്രിയർക്കീസ് ബാവായുടെ പ്രതിനിധിയും,
സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും പങ്കെടുക്കും.
മെത്രാപ്പോലിത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും.