തിരു​വല്ല : ഓതറ പഴയകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. ഇന്നലെ രാത്രി ശ്രീഭദ്ര പടയണി സംഘത്തിന്റെ പടയണി അവതരണം നടന്നു. ഇന്ന് രാവിലെ ഒൻപതിന് ദേവീ ക്ഷേത്രനടയിൽ മകരപൊങ്കാല. മൃത്യുഞ്ജയൻ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും. വൈകിട്ട് ഏഴിന് ആർ.രാജീവിന്റെ ആദ്ധ്യാത്മിക പ്രഭാഷണം,8.30ന് ശ്രീരഞ്ജിനി കുത്തിയോട്ട കലാസമിതി ചെട്ടികുളങ്ങര അവതരിപ്പിക്കുന്ന കുത്തിയോട്ട പാട്ടും ചുവടും,ഫെബ്രുവരി നാലിന് ചൊവ്വ 10ന് ആനയൂട്ട് 10.30 മുതൽ നവകം,ശ്രീഭൂതബലി,നാലിന് എഴുന്നള്ളത്ത് പുതുക്കുളങ്ങര ക്ഷേത്രത്തിലേക്ക് പുറപ്പെടും.ശ്രീരുദ്രകലാസമിതി കുഞ്ഞൻസ് കലാസമിതി എന്നിവയുടെ ശിങ്കാരിമേളം 6.30ന് ശിവകുമാർ അമൃതകലയുടെ സോപാന സംഗീതം തുടർന്ന് സേവ, വിളക്കിനെഴുന്നള്ളിപ്പ്.രാത്രി 11ന് മഹാഭാരതത്തിലെ ശിഖണ്ഡി എന്ന നാടകാവിഷ്​കാരം