നാറാണംമൂഴി : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നാറാണംമൂഴി യൂണിറ്റ് വാർഷികം നടത്തി.നാറാണംമൂഴി സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബിജി കെ.നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.ടി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.ജി. സോമൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് സെക്രട്ടറി പി.വി.ശശിധരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ഫാ.എ.ജെ. ക്ലിമ്മീസ്, കെ.സി.ചാക്കോ, കെ.കെ. രാജപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.ടി.ജോസഫ് (പ്രസിഡന്റ്), ടിജി.സോമൻ (സെക്രട്ടറി) കെ.സി.ചാക്കോ (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.