പത്തനംതിട്ട: മഞ്ഞനിക്കരയിൽ മാർ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 88ാമത് ഓർമപ്പെരുന്നാളിന് തുടക്കമായി. ഇന്നലെ രാവിലെ ദയറാ കത്തീഡ്രലിൽ മൂന്നിന്മേൽ കുർബാനയേ തുടർന്ന് മെത്രപ്പോലീത്തമാരായ യൂഹനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവേദോസിയോസ്, ഗീവർഗീസ് മാർ അത്താനാസിയോസ് എന്നിവർ ചേർന്ന് കൊടിയേറ്റ് നിർവഹിച്ചു.
വൈകിട്ട് ഓമല്ലൂർ കുരിശടിയിൽ മഞ്ഞനിക്കര ദയറാ തലവൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രപ്പോലീത്ത കൊടിയേറ്റി. റവ.ഇ.കെ. മാത്യൂസ് കോർ എപ്പിസ്‌കോപ്പ, റവ.ഏബ്രഹാം തേക്കാട്ടിൽ കോർ എപ്പിസ്‌കോപ്പ, റവ.ബർശീമോ റമ്പാൻ, ഫാ.ബേബി വർഗീസ്, ഫാ.ബെൻസി മാത്യു, ഫാ.നോബി, ഫാ.പോൾ ഇ. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. 7, 8 തീയതികളിലാണ് പ്രധാന പെരുന്നാൾ.