പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 5 മുതൽ 7 വരെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യഗ്രഹം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കോ –ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ കൺവെൻഷൻ നടന്നു. സി.ഐ.ടി.യു ജില്ലാ ട്രഷറർ ആർ.സനൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി ശിവദാസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി.ജി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി.
ഡോ.ജി.അംബികാദേവി, ലിസി ചെറിയാൻ എന്നിവർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ജി.കൃഷ്ണകുമാർ, പി.കെ.അനിൽകുമാർ, കെ.എസ്.ഓമന, എം.സോമനാഥൻ, പ്രസന്നകുമാരി, ജി.ബിജു, സതീഷ്‌കുമാർ, ഷമിൻകുമാർ എന്നിവർ സംസാരിച്ചു.