03-sob-eapen-thomas

റാന്നി: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മുൻ ജനറൽ ട്രഷറർ കപ്പമാംമൂട്ടിൽ ഈപ്പൻ തോമസ് (ജോയിക്കുട്ടി ​- 81) നി​ര്യാ​ത​നായി. സംസ്‌കാരം ബു​ധ​നാ​ഴ്ച 12 ന് സഭാ സെമിത്തേരിയിൽ. 1959 മുതൽ ദോഹ ബ്രിട്ടീഷ് ബാങ്ക് ഒഫ് ദി മിഡിൽ ഈസ്റ്റിൽ ജോലിയായിരുന്നു. 1993 ൽ റസിഡന്റ് ഓഫീസറായി വിരമിച്ചു. 1994 മുതൽ ഐപിസി സഭാ കൗൺസിൽ അംഗമാണ്. ഓഫീസ് അഡ്മിനിസ്‌ട്രേറ്ററായും സ്റ്റേറ്റ് ട്രഷററായും സേവനം ചെയ്ത ശേഷം 6 വർഷം ജനറൽ ട്രഷറർ ആയിരുന്നു. ദോഹയിൽ ഐപിസി സഭാ പ്രവർത്തനങ്ങളുടെ തുടക്കക്കാരനാണ്. ഭാര്യ: തിരുവല്ല പുളിക്കീഴ് നടുവിലേമാലിൽ സാറാമ്മ ഈപ്പൻ. മക്കൾ: ജെയിംസ് (കാനഡ), ജെറാൾഡ് (ഹൈദരാബാദ്), പരേതയായ ബീന. മരുമക്കൾ: ഷാലറ്റ്, ഷാജൻ (സെക്കക്കന്തരാബാദ്), ജോസ്‌ന.