പത്തനംതിട്ട: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സനാതന ധർമ്മ മേളയായ അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് പമ്പാതീരത്ത് തിരിതെളിഞ്ഞു. അയിരൂർ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിലുള്ള നൂറ്റി എട്ടാമത് പരിഷത്ത് വിദ്യാധിരാജ നഗറിലാണ് ആരംഭിച്ചത്. മത പരിഷത്തിന്റെ ഉദ്ഘാടനം മഹാരാഷ്ട്ര കോൽഹാപൂർ കഗേരി മഠത്തിലെ സ്വാമി അദൃശ്യകാട് സിദ്ധേശ്വര നിർവഹിച്ചു
അന്യ ധർമ്മത്തെ നിന്ദിക്കുന്നവരല്ല ഹൈന്ദവർ, എന്നാൽ അധർമ്മത്തിനെതിരെ പോരാടണം. ഭാരതീയ സംസ്‌കാരത്തിൽ വലിയ ഇതിഹാസങ്ങൾ ഉണ്ട് .ഇത് വരും തലമുറയ്ക്ക് പകർന്ന് നൽകാൻ കഴിയണം .വിദേശ ശക്തികൾ ഭാരതത്തിൽ അധിനിവേശം നടത്തുകയും ഭരണം നടത്തുകയും ചെയ്തിട്ടും ഭാരത സംസ്‌കാരം നശിക്കാത്തത് സനാതന ധർമ്മത്തിന്റെ മഹത്വം ആണ്. ആധുനിക കാലഘട്ടത്തിൽ ഹൈന്ദവ സംസ്‌കാരത്തെ തകർക്കുന്നതിനുള്ള ശ്രമങ്ങൾക്കെതിരെ ജാഗരൂകരായിരിക്കണമെന്ന് സ്വാമി പറഞ്ഞു .
കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു .
സ്വാമി പ്രഞ്ജാനാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തി . സ്വാമി ഹരി ബ്രഹ് മേന്ദ്രാനന്ദ മുഖ്യപ്രഭാഷണം നടത്തി .ഡോ.കെ.വി .ശേഷാദ്രിനാഥ ശാസ്ത്രികൾ, സുനിൽ സ്വാമി ,രാജു ഏബ്രഹാം എം .എൽ .എ എന്നിവർ പ്രസംഗിച്ചു .മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പങ്കെടുത്തു. ടി.എൻ.ഉപേന്ദ്രനാഥക്കുറുപ്പ് അനുസ്മരണം അഡ്വ.കെ ഹരിദാസ് നടത്തി. സ്മരണികയുടെ പ്രകാശനം സുനിൽ സ്വാമി നിർവഹിച്ചു .ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി .എസ് .നായർ സ്വാഗതവും സെക്രട്ടറി എ.ആർ .വിക്രമൻപിള്ള കൃതജ്ഞതയും പറഞ്ഞു.
രാവിലെ സമൂഹ മഹാഗണപതി ഹോമം ,രുദ്ര ഏകാദശി ഹോമം എന്നിവ നടന്നു. തുടർന്ന് പി .എസ് .നായർ പതാക ഉയർത്തി. 9ന് മത പരിഷത്ത് സമാപിക്കും .