റാന്നി: വന്യമൃഗങ്ങളുടെ ശല്യമൊഴിവാക്കാൻ ജനജാഗ്രതാ സമിതികൾ കൂടി തീരുമാനമെടുക്കാൻ കഴിയണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി കെ.രാജു അഭിപ്രായപ്പെട്ടു.അഖിലേന്ത്യാ കിസാൻ സഭയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി റാന്നിയിൽ നടന്ന കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനജാഗ്രതാ സമതികളിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരുംചേർന്ന്‌വേണം തീരുമാനം എടുക്കാൻ. കേരളത്തിൽ വനത്തോട് ചേർന്ന് മൃഗങ്ങളെ ആകർഷിക്കാത്ത തരം കൃഷികൾ നടപ്പിലാക്കാൻ കർഷകർ തയ്യാറാകണം.കേരളത്തിലെ കൃഷിയിടങ്ങളിൽവേലി കെട്ടാൻ 100കോടി രൂപ കിഫ്ബി വഴി നൽകും.1977ന് മുമ്പുള്ള മുഴുവൻ കൈയേറ്റ കർഷകർക്കും പട്ടയം നൽകാൻവേണ്ടുന്ന നടപടികൾ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പ്രകൃതിയെ ചൂക്ഷണം ചെയ്തതിന്റെ ഭാഗമായി വലിയ കാലാവസ്ഥാ വ്യതിയാനമാണ് നമ്മൾനേരിടുന്നത്. കർഷകൻ പ്രകൃതിയെ അറിഞ്ഞ് സംരക്ഷിക്കാൻ കഴിയുന്നവനാകണം. പ്രകൃതിയെ സംരക്ഷിച്ചുള്ള വികസനം വേണം ഭാവിയിൽ നമ്മൾ നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി ജിജിജോർജ് മോഡറേറ്ററായി. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ,എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറർ എം.വി വിദ്യാധരൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.മനോജ് ചരളേൽ,സി.പി.എം റാന്നി ഏരിയാ സെക്രട്ടറി പി.ആർ പ്രസാദ്, കേരളകോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആലിച്ചൻ ആറൊന്നിൽ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സമദ് മേപ്രത്ത്,സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി.സജി, കെ.സതീഷ്, അനീഷ് ചുങ്കപ്പാറ, ലിസി ദിവാൻ, ടി.പി അനിൽകുമാർ,ടി.ജെ ബാബുരാജ്, ബാബു പുല്ലാട് ,ആൻസൻ തോമസ്,ജോജോ കോവൂർ,കെ.ആർ ക്രിസ്റ്റഫർ,എൻ.ജി പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.