വെട്ടിപ്രം: പൂവൻപാറ മലനട ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും ഉത്രമഹോത്സവവും 10,11,12 തീയതികളിൽ നടക്കുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് ശീലൻനായർ, സെക്രട്ടറി സജു സത്യൻ, ഖജാൻജി പ്രസാദ് മുട്ടത്തുകാലായിൽ എന്നിവർ അറിയിച്ചു. 10ന് പുലർച്ചെ അഞ്ചിന് നിർമ്മാല്യദർശനം, ആറിന് ഗണപതി ഹോമം, എട്ട് മുതൽ ഭാഗവതപാരായണം. 11ന് പുലർച്ചെ 5.30ന് അഭിഷേകം. 6.30ന് പൊങ്കാല. രാത്രി 7.30ന് കലാപരിപാടികൾ. 12ന് രാവിലെ ആറിന് അഷ്ടദ്രവ്യമഹാഗണപതി ഹാേമം, പറയിടീൽ, കലശം, നൂറുംപാലും, സമൂഹസദ്യ. ഉച്ചയ്ക്ക് മൂന്നിന് ഘോഷയാത്ര. രാത്രി എട്ടിന് ഗാനമേള.