04-ads

ഏഴംകുളം: ഗ്രാമപഞ്ചായത്തിലെ തൊടുവക്കാട് വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നടന്ന ശിൽപ്പശാല ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഡി. എസ് പ്രസിഡന്റ് ചന്ദ്രിക അദ്ധ്യക്ഷയായി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഉണ്ണികൃഷ്ണൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വനിത ക്ഷേമ ഓഫീസർ ശ്രീലതകുമാരി, ബാലസഭ ജില്ലാ ആർ.പി പ്രമീള.വി ,വാർഡ് മെമ്പർ വിജു രാധാകൃഷ്ണൻ , സി.ഡി എസ് അംഗം അജിതാ സുധാകരൻ, എ.ഡി.എസ് സെക്രട്ടറി സുനന്ദ പരശുറാം, ആഡിറ്റർ രാജി സദാശിവൻ എന്നിവർ സംസാരിച്ചു.
.