പത്തനംതിട്ട: പ്രൈവറ്റ് സ്‌കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ 59–ാ മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സദസ് അദ്ധ്യാപക കലാവേദി സംസ്ഥാന പ്രസിഡന്റ് കോന്നിയൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ജി.ടി.എ. സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു.
കവി അനിഷ് അയിലറ മുഖ്യപ്രഭാഷണം നടത്തി. സുധീർ ചന്ദ്രൻ, കെ.ജി.
തോമസ്, സൽമാൻ സി. കുര്യൻ, കെ. ഷബീർ,ഗ്രേസി പോൾ, രഞ്ജു സുരേഷ് എന്നിവർ സംസാരിച്ചു.
ഗുരുവന്ദനം പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രാജൻ നിർവഹിച്ചു. വിദ്യാഭ്യാസ സെമിനാർ മുനിസിപ്പൽ ചെയർമാൻ കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പൂർവകാല നേതാക്കളെ മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ ആദരിച്ചു. ഡോ. സാബു കോട്ടുക്കൽ ക്ലാസെടുത്തു.