പത്തനംതിട്ട: പൗരത്വഭേദഗതി നിയമത്തിനെതിരെയും,കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെയും ഡി.സി.സി പ്രസിഡന്റ് ബാബുജോർജ്ജ് നയിക്കുന്ന ജില്ലാ പദയാത്ര പതിനൊന്നാം ദിവസമായ ഇന്ന് ഉച്ചക്ക് 2.30 ന് ഇലന്തൂർ ജംഗ്ഷനിൽ നിന്നാരംഭിക്കും. മാത്തൂരിൽ സമാപിക്കും. ഡി.സി.സി ജനറൽ സെക്രട്ടറി വൈ. യാക്കൂബിന്റെ നിര്യാണം മൂലം ഫെബ്രുവരി മൂന്നിലെ പദയാത്ര എട്ടാം തീയതിയിലേക്ക് മാറ്റിവച്ചു.