പത്തനംതിട്ട: സാങ്കേതിക കാരണങ്ങളാൽ ഏഴിന് നോർക്ക റൂട്ട്‌സിന്റെ എറണാകുളം മേഖല ഓഫീസിൽ സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു. പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 13നും കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 20നും തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 26നും ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 28നും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കും. അപേക്ഷകർ ഓൺലൈനായി http://202.88.244.146.8084/norka എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2371810, 2957099 നമ്പരിൽ ലഭിക്കും.