പന്തളം: നഗരസഭയുടെ 2020- 21 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് യോഗം നഗരസഭ ചെയർപേഴ്‌സൺ റ്റി.കെ സതി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആനീ ജോൺ തുണ്ടിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ജി.ബിനുജി , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലസിത ടീച്ചർ, രാധാരാമചന്ദ്രൻ, എ രാമൻ കൗൺസിലർമാരായ അഡ്വ.കെ.എസ് ശിവകുമാർ, പന്തളം മഹേഷ്, ശ്രീ.കെ.വി പ്രഭ എന്നിവർ
യോഗത്തിൽ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ ആർ.ജയൻ സ്വാഗതം പറഞ്ഞു.