പന്തളം: പൂഴിക്കാട് ഗവ. യു.പി സ്‌കൂളിൽ പന്തളം എൻഎസ്എസ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ എൻഎസ്എസ് ചിരാഗിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കസേരകൾ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് രമേശ് നാരായണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവും മുൻ ഹെഡ്മാസ്റ്ററുമായിരുന്ന ടി .ജി. ഗോപിനാഥ പിള്ള ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ പൂർവവിദ്യാർത്ഥിയും ചിരാഗ് അംഗവുമായ അർച്ചന ., ഹെഡ്മിസ്ട്രസ് ബി. വിജയലക്ഷ്മിക്ക് കസേരകൾ കൈമാറി. ബ്ലഡ് സെൽ കോഡിനേറ്റർ അരവിന്ദ് പ്രശസ്തി പത്രം ഏറ്റുവാങ്ങി. എം പി ടി എ പ്രസിഡന്റ് രശ്മി, സീനിയർ അസിസ്റ്റന്റ് കെ. സുജ, ചിരാഗ് ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ചിരാഗ് ജോയിന്റ് സെക്രട്ടറി ശ്രീലക്ഷ്മി, ഖജാൻജി ജോബി, അംഗങ്ങളായ കിഷോർ ,സിത്താര, അജിത് കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.