പത്തനംതിട്ട : ജില്ലയിൽ വിവിധ വകുപ്പുകളിൽ എൽ.ഡി ടൈപ്പിസ്റ്റ് (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് എസ്.സി/ എസ്.ടി ) തസ്തികയുടെ (കാറ്റഗറി നമ്പർ 311/2018) സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുള്ള ഒറ്റത്തവണ പ്രമാണ പരിശോധന 7ന് രാവിലെ 10.30ന് ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ്, സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ സഹിതം ഹാജരാകണം. ഫോൺ: 0468 2222665.