പന്തളം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അപേക്ഷകളും ആക്ഷേപങ്ങളും ഫെബ്രുവരി 14 വരെ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കാം. ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞവർക്ക് പട്ടികയിൽ പേരുചേർക്കാം. വോട്ടർ പട്ടികയിലെ ഉൾകുറിപ്പുകളിൽ തിരുത്തലുകൾ വരുത്തൽ, മറ്റ് സ്ഥലത്തേക്ക് പേരുമാറ്റൽ,വോട്ടർ പട്ടികയിലെ പേരുകളിൽ ആക്ഷേപം എന്നിവയ്ക്ക് അപേക്ഷ നൽകാം. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്,ബ്ലോക്ക് ജില്ലാ പഞ്ചായത്ത്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും http://lsgelection.kerala.gov.in/ എന്ന വെബ്‌സൈറ്റിലും വോട്ടർ പട്ടിക ലഭ്യമാണ്.