നാരങ്ങാനം മഠത്തുംപടി ദേവീക്ഷേത്രത്തിലെ മകരഭരണി മഹോത്സവത്തിന്റെ ഭാഗമായി കലശപൂജയും കുങ്കുമാഭിഷേകവും നടന്നു. തന്ത്രി ലാൽ പ്രസാദ് ഭട്ടതിരിപ്പാടും മേൽശാന്തി അരുൺ ശർമ്മയും കാർമ്മികത്വം വഹിച്ചു. ചുറ്റുവിളക്ക്, മഹാദീപാരാധന, ഗാനമേള, ആപ്പിണ്ടി വിളക്ക് എഴുന്നെള്ളത്ത് എന്നിവയും ഉണ്ടായിരുന്നു.