രാവിലെ 10ന് മണ്ണും കൃഷിയും സെമിനാർ. മുൻ കൃഷി ഡയറക്ടർ ആർ. ഹേലി, എസ്. ഉഷാകുമാരി, ഡോ. ശുദ്ധോദനൻ എന്നിവർ സംസാരിക്കും. 108കർഷകരെ ആദരിക്കും. ഉച്ചയ്ക്ക് മൂന്നിന് പമ്പാപരിസ്ഥിതിസമ്മേളനം. പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്യും. മിസോറാം മുൻഗവർണർ കുമ്മനംരാജശേഖരൻ അദ്ധ്യക്ഷനാകും. ബയോഡൈവേഴ്‌സിറ്റി മുൻചെയർമാൻ ഡോ.വി.എസ്.വിജയൻ,കുട്ടനാട് അന്തർദേശീയ കായൽകൃഷിഗവേഷണ പരിശീലനകേന്ദ്രം ഡയറക്ടർ ഡോ.കെ.ജി.പത്മകുമാർ ഉഡുപ്പി ധർമ്മാ ഫൗണ്ടേഷൻ ചെയർമാൻ ഗീരീഷ്. , റിട്ട.ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ഡോ.എൻ.സി.ചന്ദ്രചൂഡൻ, എൻ.കെ.സുകുമാരൻനായർ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കും.വൈകിട്ട് 6ന് പമ്പാ ആരതി. വൈകിട്ട് 7ന് ഡോ.എൻ.ഗോപാലകൃഷ്ണന്റെ പ്രഭാഷണം.