പ്രമാടം : ഗ്രാമപഞ്ചായത്തിൽ വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി സൂപ്പർവൈസറുടെ കാര്യാലയം പഞ്ചായത്ത് പ്രസിഡന്റ് റോബിൻപീറ്റർ ഉദ്ഘാടനം ചെയ്തു. പൂങ്കാവ് ജംഗ്ഷന് സമീപമായി 73 ാം അങ്കണവാടികെട്ടിടത്തിന്റെ മുകൾനിലയാണ് ഐ.സി.ഡി.എസ് സൂപ്പർവൈസറുടെ ഓഫീസായി പ്രവർത്തിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുശീല അജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുലോചനദേവി, കെ.പ്രകാശ്കുമാർ, അന്നമ്മ ഫിലിപ്പ്, കെ.ആർ. പ്രഭ,പ്രസന്നകുമാരി,ദീപാരാജൻ,അശ്വതി സുഭാഷ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ ബിന്ദുവിനായർ എന്നിവർ പ്രസംഗിച്ചു.