തിരുവല്ല: മകര കാർത്തിക നാളിൽ ഭക്തർ ചാത്തങ്കരി ഭഗവതിക്ക് പൊങ്കാല അർപ്പിച്ചു. മേൽശാന്തി എ.ഡി. നമ്പൂതിരി ശ്രീകോവിലിൽ നിന്നും പൊങ്കാല അടുപ്പിലേക്ക് അഗ്‌നി പകർന്നു. ബ്രഹ്മകുമാരി സുജാ ബഹൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. മാനേജർ പി.കെ.റാംകുമാർ,കരയോഗം സെക്രട്ടറി ജി.വേണുഗോപാൽ, ഗോപാലകൃഷ്ണൻ നായർ, എസ്.വേണുഗോപാൽ, ആർ. മുരളീധരൻ, ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.വൈകിട്ട് കാർത്തിക വിളക്ക്,സ്തംഭം കത്തിക്കൽ എന്നിവയും നടത്തി.